മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട് അതിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ല, നടപടി ക്രമങ്ങൾ മുന്നോട്ടു പോകട്ടെയെന്നും ഒ ജെ ജനീഷ് പ്രതികരിച്ചു. അതേസമയം കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തത്. വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഇരുട്ടിൽ നിർത്തി അബ്ദുറഹിമാൻ സ്വകാര്യ സ്പോൺസർക്കായി നീക്കങ്ങൾ നടത്തിയെന്നായിരുന്നു മൊഴി. സർക്കാർ പരിപാടി എന്ന നിലയിലുള്ള ഇടപെടൽ മാത്രമാണ് നടത്തിയതെന്നും എല്ലാറ്റിനും കൃത്യമായ രേഖയുണ്ടെന്നുമാണ് അബ്ദുറഹിമാൻ മൊഴി നൽകിയത്.
മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് ഒ ജെ ജനീഷ്
