Untitled Design 2026 10 03T162205.393

റഷ്യൻ സൈന്യത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കണമെന്ന് ഇന്ത്യ. റഷ്യൻ സൈന്യത്തിൽ നിർബന്ധിതമായി റിക്രൂട്ട് ചെയ്യപ്പെട്ട 55 ഇന്ത്യൻ പൗരന്മാർ ഇനിയും അവിടെ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദില്ലിയിൽ നടന്ന ഇന്ത്യ – റഷ്യ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ റഷ്യൻ സൈന്യത്തിൽ അകപ്പെട്ടുപോയ 140 ഓളം ഇന്ത്യൻ പൗരന്മാരെ വിജയകരമായി ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. സൈന്യത്തിൽ ബാക്കിയുള്ള 55 പേരുടെ കൃത്യമായ വിവരങ്ങൾക്കും അവരുടെ സുരക്ഷയ്ക്കുമായി ഇന്ത്യൻ നയതന്ത്രജ്ഞർ റഷ്യൻ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യോഗത്തിൽ അറിയിച്ചതായി എഎൻഐ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *