4

അനൂപ് മേനോനും ഐശ്വര്യ മിഥുന്‍ കോറോത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബര്‍ 9ന് റിലീസിനെത്തും. ചന്താരേ…. എന്നു തുടങ്ങുന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനം പുറത്തിറങ്ങി. നിര്‍മാണം – സത്യജിത് നായര്‍. സംവിധാനം – സിന്ധു പരടയില്‍, എന്‍ സുധീര്‍. കഥ – സിന്ധു പരടയില്‍. തിരക്കഥ – കെ. രാജഗോപാല്‍, സിന്ധു പരടയില്‍. സംഗീതം – എം. ജയചന്ദ്രന്‍, ഗിരീഷ് നാരായണ്‍. രചന – ബി. കെ ഹരിനാരായണന്‍. ക്യാമറ – ആനന്ദ് ബാലകൃഷ്ണന്‍. എഡിറ്റര്‍ – സി. വി സജയന്‍. 90′ കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നല്‍കുന്ന വേദനയും എല്ലാം ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രണയ കാവ്യമാണ് ‘ചിരം’. ബാവുള്‍ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോര്‍, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *