യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും, മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടതെന്ന് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. മുഖ്യമന്ത്രി കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല, പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ് എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എന്നെ അറിയിച്ചിട്ടില്ലെന്നും,എന്നാൽ ഇക്കാര്യം മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല, യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് അടൂർ പ്രകാശ്
