മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. നാടകം ഉണ്ടാക്കുകയാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ് ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നുവെന്നും പ്രതിഷേധം ഇനിയും തുടരുമെന്നും വിജിൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് പറഞ്ഞതെന്നും പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാഹനം ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്ന് എം. വിജിൻ
