ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം ഫ്രാൻസിൽ ആളിക്കത്തി. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം പ്രക്ഷോഭം കടുത്തതോടെ അടിയന്തര മുൻകരുതലിന്റെ ഭാഗമായി നാനൂറോളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്നലെയാണ് ചോദ്യം ചെയ്തത്. വിദേശയാത്ര സംബന്ധിച്ചും വിശദമായ മൊഴിയെടുത്തു. വകുപ്പുകൾ അറിയാതെ നടത്തിയ നീക്കങ്ങളിലും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.
അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും താനുമായി കൂട്ടിച്ചേർക്കേണ്ടെന്നും കെസി വേണുഗോപാൽ. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെസി വേണുഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്‌റ്റർ ചെയ്തു
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് മുൻ മന്ത്രി വി ശിവന്‍കുട്ടിയും എസ്എഫ്ഐ നേതാക്കളും.
തിരൂരങ്ങാടി നഗരസഭയിൽ നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. സോഫ്‌റ്റ്‌വെയറിലെ വിവരങ്ങൾ തിരുത്തിയാണോ തട്ടിപ്പ് നടത്തിയതെന്നും ഇതിന് പിന്നിൽ ഉദ്യോഗസ്ഥർക്കോ ഇടനിലക്കാർക്കോ പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും.
പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്. എന്താണ് നേതാവിന് ഒളിക്കാനുള്ളത്. മാസപ്പടിയാണോ, ഇഡി ആണോ. താനും കൂടി പ്രതിഷേധക്കാർക്കെതിരെ ഇറങ്ങി നിന്നാൽ എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണെന്നും മന്ത്രി ജനീഷ് പറഞ്ഞു.
പത്തനംതിട്ട അടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. കുട്ടിയെ ബോധം കെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ് ജാസില്‍ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന് ആവശ്യം. ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ – ഓഗസ്റ്റ്) രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്.
കർണാടകയിൽ എസ്ഐആർ പ്രവർത്തനത്തിനിടെ വോട്ടർമാരുടെ പേരുകൾ ബോധപൂർവം നീക്കം ചെയ്തെന്ന് ആറോപിച്ച് ബിജെപി നേതാവിനെതിരെ കേസെടുത്തു. ബിജെപി നേതാവ് രവി പാട്ടീലിനും കൂട്ടാളികൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
തമിഴ്നാട്ടിൽ സംസ്ഥാന ഹൈവേയിൽ സ്ഥാപിച്ച സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയത് വിവാദത്തിൽ. സംസ്ഥാന സർക്കാർ നടപടിയെ ചോദ്യംചെയ്ത് രാഷ്ട്രീയ പാർട്ടികളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് ടിവികെ സർക്കാർ.
പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി വിപുലീകരിച്ചു. ‘വെട്രി പയണം തിട്ടം’ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ഇനി തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ എക്സ്പ്രസ്, ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, മൊഫ്യൂസിൽ ബസുകളിലും സത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.
