റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് അദ്ദഹം അറിയിച്ചു. റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം. റേഷന്‍കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, റേഷന്‍ കാര്‍ഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായി ഇതുവരെ അറിയിച്ചിട്ടില്ല. കേന്ദ്രം ഇക്കാര്യം ഔദ്യോഗികമായി നില്‍ക്കുന്ന സാഹചര്യവും വന്നാല്‍ സംസ്ഥാനം നടപടികള്‍ സ്വീകരിക്കും.
റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
