സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടോണി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘പ്യൂപ്പ’ യിലെ മൂന്നാമത്തെ ഗാനവും പുറത്തെത്തി. ജീവേഷ് വര്‍ഗീസും ദീപയുമാണ് അഭിനേതാക്കള്‍. ജോ പോള്‍ രചിച്ച് രഘുപതി പൈ ഈണമിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിന്ദിയിലാണ്. മന്‍ മേം, ബാഗിച, മത് ഹോഷ് എന്നിവയാണ് ഗാനങ്ങള്‍. മൂന്നു ഗാനങ്ങളില്‍ ഒന്ന് വാരാണസിയുടെ രാത്രിക്കാഴ്ചകളിലൂടെയുള്ളത്. മറ്റൊന്ന് പ്രണയഗാനം. ഇന്‍സെസ്റ്റ് സ്വഭാവത്തിലുള്ള മൂന്നാമത്തെ ഗാനമാണ് ‘മന്‍ മേം’. ആലാപനം – ശിവാനി ഭഗത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥന്‍ വാരാണാസിയിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
