പൂര്‍ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന്റെ ആവശ്യമില്ലാതെ 100 ശതമാനവും എഥനോളില്‍ ഓടുന്ന വാഹനമായിരിക്കും ഇത്. നിലവില്‍ 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എഥനോളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. മധ്യപ്രദേശിലെ 10 റൂട്ടുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ഇ- ബസ് സേവാ സ്‌കീം അനുസരിച്ച് ഹൈഡ്രജന്‍ ബസുകള്‍ക്കായി 57000 കോടി രൂപയാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. 10,000 ബസുകള്‍ നിരത്തിലിറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
