ബൈബിളിലെ ആദ്യപ്രണയകഥയാണ് യാക്കോബിന്റേതും റാഹേലിന്റേയും. തന്റെ മാതൃദേശത്തേക്കുള്ള യാക്കോബിന്റെ യാത്ര, ആ പ്രണയകാലം, ആ തൊഴില്‍കാലം, ലാബാന്റെ ചതി, ആ ആത്മസംഘര്‍ഷങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവലാണ് ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’. ഈ നോവല്‍ വെറുമൊരു ബൈബിള്‍ കഥയുടെ പുനരാഖ്യാനമല്ല, പകരം ആ പ്രണയകഥയ്ക്ക് ഇന്നോളം കല്പിച്ചിട്ടില്ലാത്ത പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും സമ്മാനിക്കുകയാണ് ചെയ്യുന്നത്. ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’. മുരളി ജെ നായര്‍. ഗ്രീന്‍ ബുക്‌സ്. വില 304 രൂപ.
