തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് കേസുകൾ രജിസ്റ്റര്‍ ചെയ്ത് മ്യൂസിയം പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചിന് നേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെ കേളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീപന്തമെറിഞ്ഞു. നേതാക്കള്‍ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. ക്യാമ്പസിന് അകത്ത് പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതിനിടെ, കോളേജ് ഹോസ്റ്റലിന് സമീപം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചത് സ്ഥിതി വഷളാക്കി. .
ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്
