ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ആഗോളതലത്തില്‍ വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുള്ള കാരണം ആപ്പിള്‍ സിഇഒ ടിം കുക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം അറിയിച്ചു. ആപ്പിളിന്റെ ക്യു3 2026 വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ട വേളയിലാണ് കുക്ക് ഇക്കാര്യം വിശദീകരിച്ചത്. മെമ്മറി ഘടകങ്ങളുടെ വിലയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടത്തെ ‘മെമ്മറി പ്രൈസിംഗിലെ 100 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന പ്രളയം’എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡിആര്‍എഎം, നാന്‍ഡ് സ്റ്റോറേജ് […]
ഇന്ത്യന്‍ ബോക്സ് ഓഫീസ് കീഴടക്കി ‘സ്പൈഡര്‍മാന്‍’
ഇന്ത്യന്‍ ബോക്സ് ഓഫീസ് കീഴടക്കി ടോം ഹോളണ്ടിന്റെ ‘സ്പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ’. ആദ്യ ദിവസം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 72.44 കോടിയാണ്. നെറ്റ് കളക്ഷന്‍ 60.60 കോടിയാണ്. ചിത്രത്തിന്റെ സംവിധാനം ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ്. അവഞ്ചേഴ്സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് സ്പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ പിന്നിലാക്കിയത്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം […]
3 മില്യണിലധികം വ്യൂവ്‌സ് നേടി ‘ഖലീഫ’യിലെ ഗാനം
വൈശാഖിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യിലെ നായികയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ ‘അസലായവളേ..’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവത്തകര്‍ പരിചയപ്പെടുത്തിയത്. ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന് സിദ് ശ്രീറാമും മഖ്ബൂല്‍ മന്‍സൂറും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം 3 മില്യണിലധികം വ്യൂവ്‌സാണ് കരസ്ഥമാക്കിയത്. ഗാനം റീല്‍സുകളിലും വന്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. […]
ഡോക്ടര്‍ ഡൂം പുറത്തിറക്കി ടിവിഎസ്
ഡോക്ടര്‍ ഡൂം പ്രമേയമുള്ള ഏറ്റവും പുതിയ ടിവിഎസ് റൈഡര്‍ പുറത്തിറക്കി ടിവിഎസ് മോട്ടോര്‍ കമ്പനി. മാര്‍വലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മാണം. സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയിലെ ഏറ്റവും പുതിയ നീക്കത്തില്‍ പച്ചയില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്ന മള്‍ട്ടി-ടോണ്‍ ഫിനിഷുള്ള ഒരു പുതിയ സ്പെക്ട്രല്‍ ഗ്രീന്‍ പെയിന്റ് ലഭിക്കുന്നു. ദൈനംദിന ഉപയോഗിക്കാവുന്ന മികച്ച സ്റ്റൈല്‍ തേടുന്നവരെ ആകര്‍ഷിക്ക തക്കവിധമാണ് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 125 സിസി ത്രീ-വാല്‍വ് എഞ്ചിനാണ് നല്‍കുന്നത്, കൂടാതെ 85-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ […]
ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍
11 വര്‍ഷം തടവറയില്‍ കഴിഞ്ഞ, രാഷ്ട്രീയ തടവുകാരനായിരുന്ന രൂപേഷ് തടവറയില്‍ വെച്ച് എഴുതിയ നോവലാണ് ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍.’ സംസ്‌കൃതിയുടെ ഇരുളടഞ്ഞ ഇടമായി കണക്കാക്കപ്പെടുന്ന തടവറകളെ സര്‍ഗ്ഗാത്മകമാക്കി മാറ്റി തീര്‍ത്ത ജയില്‍ എഴുത്തുകളുടെ തുടര്‍ച്ചയായാണ് ഈ നോവല്‍. എഴുത്തുകാരന്റെ രാഷ്ട്രീയ ജീവിതത്തോളം തന്നെ പ്രക്ഷുബ്ധമായിരുന്നു ഈ നോവലിന്റെ നാള്‍വഴികളും. പ്രസിദ്ധീകരണാനുമതി തടയപ്പെട്ട് ഈ നോവല്‍ എഴുത്തുകാരനോടൊപ്പം തടവിലാക്കപ്പെട്ടു. ഭരണകൂടത്തിനെതിരെ എഴുത്തുകളിലൂടെ പ്രതിരോധിക്കുന്നു എന്നാരോപിച്ച് പ്രശസ്ത കവിയെ യു.എ.പി.എ നിയമപ്രകാരം എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ ജയില്‍ ജീവിതവുമാണ് […]
കഴുത്തില്‍ നേരിട്ട് പെര്‍ഫ്യൂം അടിക്കുന്ന ശീലം നല്ലതല്ല
കഴുത്തില്‍ നേരിട്ട് പെര്‍ഫ്യൂം അടിക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പാത്തോളജി വിഭാഗം ഗവേഷകയായ അന കാനഡാസ്. പെര്‍ഫ്യൂമുകള്‍ നൂറു കണക്കിന് രാസ മിശ്രിതങ്ങളടങ്ങിയവയാണ്. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ രാസവസ്തുക്കളാണ് എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകള്‍ എന്നുപറയുന്നത്. ഇവ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വന്ധ്യത, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഇതുവ്യക്തമാക്കുന്ന നിരവധി പഠനങ്ങളുണ്ട്. കഴുത്തില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ അവ എളുപ്പത്തില്‍ ശ്വാസകോശത്തിലെത്തും. കൂടാതെ ശരീരത്തിലെ ഏറ്റവും കൂടുതല്‍ രക്തയോട്ടമുള്ള ഭാഗങ്ങളില്‍ […]
രാജ്യത്തെ കർഷകർക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം
രാജ്യത്തെ കർഷകർക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്. ഈ കാലയളവിലേക്കായി. 3,15,614 കോടി രൂപയുടെ സാമ്പത്തിക നീക്കിവെപ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.. തീരുമാനത്തോടെ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം […]
നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഇന്ന് എല്ലാ ജില്ലകളിലും വരും മണിക്കൂറിലും രാത്രിയിലുമായി കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ […]
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു. കൊച്ചി നഗരവാസികൾ ഈ ഗതാഗത സംവിധാനത്തെ വീണ്ടും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. അതസമയം ഇക്കാലയളവിൽ 52.64 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടി. അതോടെ തുടർച്ചയായ നാലാം […]
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രൂക്ഷവിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആർഎസ്എസ് മുഖ്യമന്ത്രിയെപ്പോലെ പെരുമാറുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ആദർശ് എം സജി ചൂണ്ടിക്കാട്ടി. എൽ ഡി എഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി ഡി സതീശന് എത്തിച്ചുനൽകുകയാണെന്നും സംസ്ഥാനത്ത് ആർ എസ് എസ് അജണ്ട […]
