ഓര്‍മ്മകളെയും അനുഭവങ്ങളെയും ചേര്‍ത്തുവെച്ച് വാക്കുകളുടെ മാന്ത്രികത സമ്മാനിക്കുന്ന കഥകളുടെ സമാഹാരമാണിത്. അനുഭവത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മുളച്ചുപൊന്തുന്ന ഈ കഥകള്‍ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഓരോ കഥയിലൂടെയും അനുഭവങ്ങളുടെ ആകാശം കാണിച്ചുതരാന്‍ കഥാകാരന്‍ സന്നദ്ധനാകുന്നു. സമകാലിക അനുഭവങ്ങളെയും സാര്‍വ്വകാലിക ആശയാദര്‍ശങ്ങളെയും സാക്ഷിയാക്കി മനുഷ്യയാഥാര്‍ത്ഥ്യങ്ങള്‍ക്ക് കഥാത്മകമായ വ്യാഖ്യാനം നല്‍കുന്ന രചനകളുടെ സമാഹാരം എന്ന് ഒറ്റ വാക്യത്തില്‍ പറയാവുന്ന കൃതി. വൈയക്തികം എന്നതു പോലെത്തന്നെ പോയകാല കേരളീയ ഗ്രാമജീവിതവും ഈ പുസ്തകത്തെ ധന്യമാക്കുന്നു. ‘കോത്തായി മുക്ക്’. ഡോ. രവീന്ദ്രന്‍ ചേടമ്പത്ത്. ഇന്‍സൈറ്റ് പബ്‌ളിക്ക്. വില 220 രൂപ.
കോത്തായി മുക്ക്
