പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഹംസ എന്ന കഥാപാത്രത്തിന്ററെ പോസ്റ്ററാണിത്. വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 20ന് ആഗോള റിലീസായ് ഓണത്തിന് തിയേറ്ററുകളിലെത്തും. ‘പോക്കിരി രാജ’ക്ക്’ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വന്‍ പ്രത്യേകത ചിത്രത്തിനുണ്ട്. തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് നായിക. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ ‘മാമ്പറയ്ക്കല്‍ ആമിര്‍ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ‘മാമ്പറയ്ക്കല്‍ അഹമ്മദ് അലി’യായ് അതിഥി വേഷത്തില്‍ മലയാളത്തിന്റെ ഇതിഹാസം മോഹന്‍ലാലും എത്തുന്നു. ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
