വിഴിഞ്ഞം തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. തുരങ്കത്തിൽ നിന്ന് റെയിൽ പാളം തുറമുഖത്തേക്ക് കയറുന്ന വഴിയിൽ മാത്രം 21 വീടുണ്ട്. അലൈൻമെന്‍റിൽ മാറ്റം വേണമെന്ന് പറയാൻ പിന്നെയുമുണ്ട് കാരണം.വിഴിഞ്ഞം തുറമുഖത്തിനകത്ത് നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ 10.7 കിലോമീറ്റർ ദൂരമാണുള്ളത്. തുറമുഖത്ത് നിന്ന് 150 മീറ്റർ മാറി കരിമ്പള്ളിക്കരയിൽ നിന്ന് ടണലിലേക്ക് കയറും. പിന്നെ 9.43 കിലോമീറ്ററിൽ തുരങ്കം. വിഴിഞ്ഞം മുക്കോല ബാലരാമപുരം റോഡിന് സമാന്തരമായി 30 മീറ്റർ താഴ്ചയിലാണ് ട്രെയിനോടിപോകുക.ബാലരാമപുരം പള്ളിച്ചൽ അതിയന്നൂർ വില്ലേജുകളിലായി ആകെ ഏറ്റെടുക്കേണ്ടത് 5.523 ഹെക്ടർ, ചെലവ് 1482.92 കോടി.കൊങ്കൺ റെയിൽ കോർപറേഷന്‍റെ ഡിപിആറിൽ പരിസ്ഥിതി സൌഹൃദമായ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് എന്നൊക്കെ തീരുമാനിച്ചിട്ടുണ്ട്. അതിവേഗം ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. പക്ഷെ പ്രദേശത്ത് ആശങ്കകൾ ബാക്കിയാണ്.
വിഴിഞ്ഞം തുറമുഖത്തെ റെയിൽവെ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ
