പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഇന്ത്യ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എയ്റോ ബ്ലാക്ക് എഡിഷന് പുറത്തിറക്കി. പരിമിതമായ കാലയളവിലേക്ക് വേണ്ടി മാത്രമാണ് പുതിയ പതിപ്പ്. ഇതിന് കൂടുതല്‍ സ്പോര്‍ട്ടി, പ്രീമിയം ലുക്ക് ലഭിക്കുന്നതിനായി എക്സ്റ്റീരിയറില്‍ ബ്ലാക്ക് നിറവുമായി ബന്ധപ്പെട്ട് നിരവധി ആകര്‍ഷണീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ എയ്റോ ബ്ലാക്ക് ലിമിറ്റഡ് എഡിഷന് ബാഡ്ജ് ആണ് മറ്റൊരു പ്രത്യകത. ഈ പാക്കേജിന് 31,999 രൂപയാണ് വില വരുന്നത്. നിയോ ഡ്രൈവ്, സ്ട്രോങ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ ഓപ്ഷനുകളുള്ള മിഡ് നൈറ്റ് ബ്ലാക്ക് ജി, വി ഗ്രേഡുകളില്‍ ഇത് ലഭ്യമാണ്. അര്‍ബന്‍ ക്രൂയിസ് ഹൈറൈഡര്‍ അതിന്റെ നിലവിലുള്ള പെട്രോള്‍, സ്ട്രോങ്, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തുടരുന്നു. എന്നാല്‍ എയ്റോ ബ്ലാക്ക് എഡിഷനില്‍ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റം വരുത്തിയിട്ടില്ല.
എയ്റോ ബ്ലാക്ക് എഡിഷന് പുറത്തിറക്കി കിര്ലോസ്കര്
