ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നൽകിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിഡി സവർക്കറുടെ പേര്. അതിന്റെ പേരിൽ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വിഡി സവർക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസർക്കാരിന്റെ കയ്യിൽ രേഖകളുണ്ട്. സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പുമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ
