w 412h 232croprect 0x1x1280x719imgid 01kzwq38q0s80b42ttq64etgdqimgname maharashtra taxi drivers marathi 1786596401888

മഹാരാഷ്ട്രയിൽ മറാഠി അറിയില്ലെങ്കിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സർക്കാരാണ് ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയത്. ഇതിന്റെ ഭാ​ഗമായി മ​ഹാരാഷ്ട്ര മോട്ടോർവാഹന ചട്ടം 2026 ഭേദ​ഗതി ചെയ്തു. ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മറാഠിയിൽ അടിസ്ഥാനപരമായ സംഭാഷണങ്ങൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയാലാണ് നടപടിയുണ്ടാവുക. ആദ്യഘട്ടമായി ഡ്രൈവർക്ക് ഒരുമാസത്തെ നോട്ടീസ് നൽകും. ഈ കാലയളവിലും മറാഠി പഠിച്ചില്ലെങ്കിലാണ് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക. സസ്പെൻഷൻ കാലയളവിലും മറാഠി പഠിക്കുന്നില്ലെങ്കിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *