കത്തോലിക്ക സഭകൾക്കിടയിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്‍റെ വിദേശ സംഭവാന സ്വീകരിക്കാനുള്ള എഫ്.സി.ആർഎ ലൈസൻസ് പുതുക്കാതിരുന്ന കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി.വിഴിഞ്ഞം സമരത്തിന് ദേശതാൽപ്പര്യത്തിന് വിരുദ്ധമായി ഫണ്ട് നൽകിയെന്നാരോപിച്ചാണ് കേന്ദ്രം ലൈസൻസ് പുതുക്കാതിരുന്നത്. എന്നാൽ ഐബി റിപ്പോർട്ടിൽ എഫ്സിആർഎ നിയമലംഘനം കണ്ടെത്തിയില്ലെന്നും വിഴിഞ്ഞം സമരക്കാർക്ക് പണം നൽകിയെന്നതിന്‍റെ തെളിവുമില്ലെന്നും കോടതി വ്യക്തമാക്കി. കാരണം വ്യക്തമാക്കാതെ എഫ്സിആർഎ റിന്യൂവൽ നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കത്തോലിക്ക സഭകൾക്കിടയിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്‍റെ വിദേശ സംഭവാന സ്വീകരിക്കാനുള്ള എഫ്.സി.ആർഎ ലൈസൻസ് പുതുക്കാതിരുന്ന കേന്ദ്ര ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
