ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ. ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ജെപിസിയുമായി സിബിസിഐ പൂർണ്ണമായി സാഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദേശ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണം ബാലിശമാണെന്നും ഫാ.മാത്യു കോയിക്കൽ പറഞ്ഞു. സുപ്രീംകോടതിയിൽ പോലും തെളിയിക്കാൻ പറ്റാത്ത ആരോപണമാണിത്. വിഷയം ശക്തമായി ഉന്നയിച്ച പ്രതിപക്ഷ എം പി മാർക്ക് നന്ദിയുണ്ടെന്നും ജെപിസിക്ക് വിട്ടതിൽ കേന്ദ്രസർക്കാരിനും നന്ദിയെന്നും ഫാ.മാത്യു കോയിക്കൽ പ്രതികരിച്ചു. അമേരിക്കൻ സമ്മർദ്ദം സർക്കാരിന് ഉള്ളതായി കരുതുന്നില്ല. ഇത് രാജ്യത്തിന്റെ മാത്രം കാര്യമാണ്. എഫ്സിആർഎ ബിൽ ജെപിസിക്ക് വിടുമ്പോൾ ചില നിയമങ്ങൾ കൂടുതൽ കടുക്കുന്നതാണ് മുൻ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗീക സന്തോഷമുണ്ട്എന്നാല്‍, ബിൽ പൂർണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ.മാത്യു കോയിക്കൽ
