സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയും പവന് 2,320 രൂപ കൂടി 1,13,760 രൂപയുമായി. ഇന്നലെ പവന് 290 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കൂടി 11,685 രൂപയും 14 കാരറ്റിന് ഗ്രാമിന് 185 രൂപ കൂടി 9,100 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി 5,865 രൂപയിലെത്തി. വെളളി വില ഗ്രാമിന് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നു. ട്രോയ് ഔണ്‍സിന് ഏകദേശം 4,300 മുതല്‍ 4,415 ഡോളര്‍ വരെയാണ് നിലവില്‍ അന്താരാഷ്ട്ര സ്പോട്ട് മാര്‍ക്കറ്റിലെ നിരക്ക്. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 1,13,760 രൂപ!
