വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിനു കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് ബിജെപി പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരായ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ചോദ്യങ്ങള്‍ തയാറാക്കിയത് കോണ്‍ഗ്രസ് സംഘടന അംഗമായ അധ്യാപിക ഉള്‍പ്പെടെ ഉള്ളവരാണെന്നും അധ്യാപകനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.
അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
