Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ചു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ജൂലൈ 30 വരെ മഴ തുടരാനാണ് സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 27, തിങ്കള്‍

കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ പുതിയ സോഷ്യല്‍ മീഡിയ മൂവ്മെന്റ്. ഇ 20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ‘ഇ 20 ജനതാ പാര്‍ട്ടി 100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നുവെന്നും ഉപഭോക്താക്കള്‍ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്റെ ബയോയില്‍ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു, അടുത്തത് എഥനോള്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  ദില്ലിയിലെ സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് വിലയിരുത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ.ഇനിയൊരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.   വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി […]

Posted inലേറ്റസ്റ്റ്

സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് വിലയിരുത്തൽ

സി ജെ പി സമരത്തെ നേരിട്ടതിൽ ഗുരുതര വീഴ്ചയെന്ന് ആർ എ എഫ് വിലയിരുത്തൽ. വിദ്യാർഥി പ്രതിഷേധത്തിലേക്ക് പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം സി ജെ പിയുടെ പാർലമെന്റ് മാർച്ചിലില്ലായിരുന്നുവെന്നാണ് സേനയുടെ ആഭ്യന്തര അവലോകനത്തിലെ കണ്ടെത്തൽ. സേനാംഗങ്ങളും സ്വയം സുരക്ഷയ്ക്കുളള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർ എഫ് എഫ് വിലയിരുത്തി. മാർച്ചിനെ നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും കണ്ടെത്തലുണ്ട്. സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പാലിച്ചില്ല. ഇതേ തുടർന്ന് ഇനി ഒരു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്. പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്താനുള്ള നിർദ്ദേശങ്ങൾ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. എൻടിഎ പരീക്ഷകൾ ഉടച്ചു വാർക്കാൻ ആറംഗ ടാസ്ക് ഫോഴ്സിൽ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ വിശ്വസനീയവും സുതാര്യവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുന്നതിനായാണ് നീക്കം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട്ടെ 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

പാലക്കാട്ടെ 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ആണ് സ്റ്റേ ചെയ്തത്. ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷന്‍റെയും ഓഫീസേഴ്സ് അസോസിയേഷന്‍റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ പുതിയ സോഷ്യൽ മീഡിയ മൂവ്മെന്‍റ്. ഇ 20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ‘ഇ 20 ജനതാ പാർട്ടി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെ’ എന്നാണ് എക്സ് അക്കൗണ്ടിന്‍റെ ബയോയിൽ പറയുന്നത്. ശുദ്ധമായ പെട്രോളും ലഭ്യമാക്കണമെന്ന് ഇവര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു. ‎ ‎കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം

മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായും, യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് ശബരിമലയിൽ എത്തിച്ച നെയ്യ് ഇനത്തിലും ക്രമക്കേട് നടന്നതായാണ് സൂചന. ഭരണസമിതിയെ ക്ഷീരവകുപ്പ് ഇന്നലെ പിരിച്ചുവിട്ടിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള പാൽ ട്രാൻസ്പോർട്ടേഷനിൽ അപാകതകളും അട്ടിമറിയും നടന്നെന്നും ശബരിമലയിൽ ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്തെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി പ്രതിഷേധം അവസാനിച്ചതോടെ ഡൽഹി സാധാരണ നിലയിലായി

സിജെപി പ്രതിഷേധം അവസാനിച്ചതോടെ ഡൽഹി സാധാരണ നിലയിലായി. ജന്തർ മന്തറിൽ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം .

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണു​ഗോപാൽ

സി ജെ പി സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ, വിദ്യാർത്ഥികൾക്ക് പിന്നിൽ നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും കോൺഗ്രസ് […]