കാര്‍പാത്തിയന്‍ മലനിരകളിലെ ബംഗ്ലാവില്‍ വൃദ്ധനായ ജനറല്‍ തന്റെ സുഹൃത്തിനെയും കാത്തിരിക്കുകയാണ്. അവര്‍ തമ്മില്‍ കണ്ടിട്ട് നാല്‍പത്തിയൊന്ന് വര്‍ഷങ്ങളായി. ഒരു രാത്രി നീണ്ട കൂടിക്കാഴ്ചയില്‍ വാക്കുകളും കഥകളും കൊണ്ടുള്ള യുദ്ധങ്ങളും പരസ്പരമുള്ള കുറ്റാരോപണങ്ങളും കൊണ്ട് അവര്‍ കനലുകള്‍ പാറിച്ചു. ചെറുപ്പത്തില്‍ ആത്മാര്‍ത്ഥസുഹൃത്തുക്കളായിരുന്ന അവരുടെ വേര്‍പിരിയലിന് കാരണമായത് ഒരു തോക്ക് ആണ്. അതിനു പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വഞ്ചനയുടെയും തിരസ്‌ക്കാരത്തിന്റെയും കഥ പറയുന്ന ഒരപൂര്‍വ നോവല്‍. ‘കനലുകള്‍’. സാന്തോര്‍ മാറൊയ്. വിവര്‍ത്തനം: ജോണി എം. എല്‍. ഡിസി ബുക്‌സ്. വില 90 രൂപ.
