ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര് വിപണിയില് അവതരിപ്പിച്ചു. ട്രിയോണ് എന്ന പേരില് അവതരിപ്പിച്ച സ്കൂട്ടറിന്റെ പ്രാരംഭ വില 99,999 രൂപയാണ് (എക്സ് ഷോറൂം). സി1, സി1എക്സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില് എത്തിയത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് ആയ സി1ന് ആണ് 99,999 രൂപ വില വരുന്നത്. 2.3 കിലോവാട്ട്അവര് ശേഷിയുള്ള ഊരിമാറ്റാവുന്ന ബാറ്ററിയോടെയാണ് ഇത് വരുന്നത്. സി1എക്സ് വേരിയന്റിന് വലിയ ബാറ്ററി പായ്ക്ക് ആണ് വരുന്നത്. ഇതിന്റെ എക്സ് ഷോറും വില 1,09,999 രൂപയാണ്. സി2 വേരിയന്റിനും അതേ 3 കിലോവാട്ട്അവര് ഫിക്സഡ് ബാറ്ററി പായ്ക്ക് തന്നെയാണ് വരുന്നത്. കരുത്തുറ്റ 3.5 കിലോവാട്ട്അവര് മോട്ടോറാണ് ഇതില് ക്രമീകരിച്ചിരിക്കുന്നത്. ഈ മോഡലിന് 1,19,999 രൂപയാണ് വില വരുന്നത്.
