ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തുടര്‍ച്ചയായി ആറുമാസം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനും തുടര്‍പരിശോധനയ്ക്കും വ്യവസ്ഥ ചെയ്യുന്ന 2025 ലെ ടാര്‍ഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (നിയന്ത്രണ) ഭേദഗതി ഉത്തരവ് നടപ്പാക്കുന്നതു നീട്ടി വയ്ക്കണമെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷിയ്ക്ക് അയച്ച കത്തിലെ ആവശ്യം. കാര്‍ഡുകള്‍ റദ്ദാക്കുന്ന ഒഴിവുകളില്‍ ഉള്‍പ്പെടുത്താനായി ഫിഫോ (ഫസ്റ്റ് ഇന്‍ ഫസ്റ്റ് ഔട്ട്) പാലിച്ച് യോഗ്യതയുള്ള കുടുംബങ്ങളുടെ വെയിറ്റിംഗ് ലിസ്റ്റ് നിലനിര്‍ത്താന്‍ സംസ്ഥാനത്തെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ-കെവൈസി പ്രക്രിയയിലൂടെ റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
