സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല. നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങിയെങ്കിലും നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച് ഇപ്പോൾ തിരുവനന്തപുരത്തേക്ക് മാറ്റി.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട് .
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നു. കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണ് ഭരണഘടനയുടെ ഒന്നാം പട്ടിക ഭേദഗതി ചെയ്യാനുള്ള ഈ നീക്കം.
നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ചു. ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും സംസ്ഥാന സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു
അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ട്.തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നു.
അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തം. അർജുൻ ആയങ്കി ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായും സൂചനയുണ്ട്.
പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളിൽ അർജുൻ ആയങ്കിയെ പിടികൂടയതിന്റെ വിശദാംശങ്ങൾ വിവരിച്ച് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തിക്ക് രംഗത്ത്. സിസ്റ്റത്തെ വെല്ലുവിളിച്ച പ്രതിയെ പിടികൂടാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും വ്യക്തമായ നിർദ്ദേശം ലഭിച്ചുരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്കൂൾ അധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാര്‍ സഹയാത്രികൻ ടിജി മോഹൻദാസ് കസ്റ്റഡിയിൽ. വൈദ്യപരിശോധനയ്ക്ക് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് ആണ് എത്തിയത്.
സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്നും 45000 കർഷകരെ ബാധിച്ചെന്നും കൃഷിമന്ത്രി അറിയിച്ചു. കർഷകർക്ക് സഹായം നൽകുമെന്നും, ചൊവ്വാഴ്ച വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്.
ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും മൈക്കല്‍ ബൗലോസും വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര നടത്തി. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് ഒരുക്കിയ യാത്രയില്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനം കാണുകയും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തു. ഈ സന്ദര്‍ശനം കേരള ടൂറിസത്തിന് വലിയ അംഗീകാരമായി മാറി.
ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമർശനം.ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പിറവത്ത് പള്ളിക്കുള്ളിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം. ഓർത്തഡോക്സ് – യാക്കോബായ വൈദികർ തമ്മിൽ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോൺസ് ബദ്ലഹേം പള്ളിയിലാണ് സംഘർഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവിൽ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.
പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണ്. മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നാണ് ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിട്ടുള്ളത്.
ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടർന്ന് മലയോര മേഖലയിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽനിന്ന് തെന്നിനീങ്ങിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. പുനഃസംഘടനയെ തുടർന്ന് പാർട്ടിയിൽ ആരും രാജിവെച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രയാഗ്രാജിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തിയ സംവാദ പരിപാടി പൂർണ പരാജയം ആയിരുന്നുവെന്ന് ഉത്തർപ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നിരോധിത ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ മോസ്കിൽ പ്രാർത്ഥനയ്ക്കായി എത്തുന്നതിന് മുൻപ് ഖാരി സയീദ് അബ്ദുൾ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് തടവിൽ കഴിഞ്ഞവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ. ‘പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നപേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാർ ആക്രമിച്ചെന്നും താൻ കൊല്ലപ്പെട്ടേക്കാമായിരുന്നുവെ ന്നും മമത ബാനർജി പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് എൻടിഎയിൽ അഴിച്ചുപണിക്ക് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനും സൈബർ സുരക്ഷയടക്കം ശക്തിപ്പെടുത്താനും തീരുമാനമായി
പാക് അധീന കശ്മീരിലെ(പിഒകെ) പ്രതിഷേധങ്ങളിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽ(എൻ). പാക് അധീന കശ്മീരിലെ പ്രതിഷേധക്കാരിൽ 99 ശതമാനവും ദേശസ്നേഹികളാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പാർട്ടി നേതാവുമായ റാണാ സനാഹുള്ളയുടെ പ്രസ്താവന.
അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ ഇറാൻ അതീവ ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിക്കുന്നു. മുൻകാലങ്ങളിലെ നഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ പ്രസിഡൻ്റും വിദേശകാര്യ മന്ത്രിയും ആവശ്യപ്പെട്ടതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ് .
ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ സഹയാത്രികയ്ക്കും കുഞ്ഞിനും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ ഇന്ത്യക്കാരനായ യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. മിഡിൽസ്ബ്രോ സ്വദേശി ബ്രിട്ടോ ലോറൻസിനാണ് 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും സാമൂഹിക സേവനവും പിഴയും വിധിച്ചത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേൽ. ‘ബോർഡ് ഓഫ് പീസ്’എന്ന പേരിലാണ് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വച്ചിരുന്നത്. ഈ നിർദ്ദേശം തള്ളുന്നതായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പൊതുജന മധ്യത്തിലും സൈനിക കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്നതിന്റെ വീഡിയോകൾ ഉടൻ പുറത്തുവിടുമെന്ന് അർദ്ധസൈനിക വിഭാഗമായ ‘ബാസിജ്’. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് കീഴിൽ പ്രവർത്തിക്കുന്ന ബാസിജ്, ഇറാനിയൻ ഭരണകൂടത്തിന്റെ പ്രധാന ആഭ്യന്തര സുരക്ഷാ സേനയാണ്.
പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഈ കരാർ തികച്ചും പ്രതിരോധ സ്വഭാവമുള്ളതാണെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി.
