ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ നവംബര്‍ 20-ന് ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍- ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസന്‍ ചിത്രത്തിലെ മറ്റൊരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
