ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസ്യുവിയാണ് മഹീന്ദ്ര എക്‌സ്യുവി 400. ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറും നിരവധി ആധുനിക ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാല്‍ വിപണിയില്‍ വില്‍പ്പന കുത്തനെ ഇടിയുകയാണ്. 2026 ഓഗസ്റ്റില്‍ മഹീന്ദ്ര എക്‌സ്യുവി 400ന്റെ 10 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ഒരു വര്‍ഷം മുമ്പ്, 2025 ഓഗസ്റ്റില്‍ 66 യൂണിറ്റുകളായിരുന്നു വാഹനത്തിന്റെ വില്‍പ്പന. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 56 യൂണിറ്റിന്റെ കുറവാണുണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 84%ത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. എക്‌സ്യുവി 400 ഇ സി പ്രോ, ഇ എല്‍ പ്രോ എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. 34.5 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പ് ഒറ്റ ചാര്‍ജില്‍ 375 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. 39.4 കിലോവാട്ട് ബാറ്ററി പാക്കുള്ള പതിപ്പിന് 456 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
