w 412h 232croprect 0x0x0x0imgid 01m3kegkk4b1378m9y28cv93faimgname rajeev chandrasekhar 2 1790580379236

മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്റെ നടപടി തെറ്റാണെന്നും രാജീവ്‌ ചന്ദ്രശേഖർ എം എൽ എ. വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല. എം എൽ എ എന്ന നിലയിൽ ലഭിക്കുന്ന എല്ലാ അലവൻസുകളും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. ആശാ വർക്കർമാർക്കും പി എസ് സി ഉദ്യോഗർത്ഥികൾക്കും നീതി നൽകാത്ത സർക്കാർ, എം എൽ എ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി ഡി സതീശൻ സർക്കാരും തമ്മിൽ വത്യാസമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *