പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകന്‍ ശ്രീജിത്ത് എം.നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ച ‘ആരംഭം ഒരു അല്‍ബാനിയോ കഥ’ ഒക്ടോബര്‍ 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പര്‍ശിയായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കന്‍ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിധിന്‍ രാജ്, ഫാരിസ് സല്‍മാന്‍, അഗസ്റ്റിജോസ്, വിജേഷ് വെണ്മണല്‍, ഷാജു ശങ്കര്‍, ഗംഗ അയ്യര്‍, ഇഷാനി കൃഷ്ണന്‍, ബോസ്സ് നീലീശ്വരം, അമിത ദിനേശന്‍, സമുദ്ര സാജന്‍, പാര്‍വതി ബിനു, സൂര്യ നാരായണന്‍, ഗ്രീഷ്മ, അസ്ലം, അഞ്ജിത തുടങ്ങി നിരവധി പുതുമുഖങ്ങള്‍ സിനിമയിലുണ്ട്. തിരക്കഥ, സംഭാഷണം – ശ്രീജിത്ത് എം നായര്‍, രാഗേഷ് ദിപു. നിര്‍മാണം-കെ.എന്‍ ബേത്തൂര്‍, എല്‍ദോ ഔസേപ്പ്. ഗാനരചന- സിന്ധു എസ് കുറുപ്പ്, അജിത് കെ. ജോസഫ്, സുനില്‍ രാമചന്ദ്രന്‍. സംഗീതം, പശ്ചാത്തല സംഗീതം- ജയകാര്‍ത്തി.
