കന്നഡയിലെ പ്രമുഖതാരം കോമള്‍ കുമാര്‍, മേഘ്‌ന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തും. ആക്ഷന്‍ കോറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ ആണ്. കോമള്‍ കുമാര്‍ ഒരു വേഷത്തില്‍ കൊട്ടാര ചിത്രകാരനായും മറുവശത്ത് ഒരു സിനിമാ സംവിധായകനായും അഭിനയിക്കുന്നു. കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മലയാളവും കന്നഡയും സംസാരിക്കുന്ന മേഘ്‌ന അഭിനയിക്കുന്നത്. സംവിധായകന്‍ സന്ദേശ് ഷെട്ടിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
