എഐ സംവിധാനം വഴി സ്പാം കോളര്മാര്ക്കെതിരെ നടപടിയെടുക്കാന് ടെലികോം കമ്പനികള്ക്ക് ട്രായ് നിര്ദേശം നല്കി. സ്പാമര്മാരെ കണ്ടെത്തിയാല് അവരുടെ കെവൈസി പുനഃപരിശോധിക്കാനും കണക്ഷനുകള് വിച്ഛേദിക്കാനും ആവശ്യമെങ്കില് നിയമപാലകര്ക്ക് പരാതി നല്കാനും സര്വീസ് പ്രൊവൈഡര്മാര്ക്ക് ഉത്തരവാദിത്തമുണ്ട്. ആദ്യ ലംഘനത്തിന് തന്നെ ഉടമയുടെ പേരിലുള്ള മുഴുവന് കണക്ഷനുകളില് നിന്നും ഔട്ട്ഗോയിംഗ് സേവനങ്ങള് 15 ദിവസത്തേക്ക് റദ്ദാക്കും. തുടര്ച്ചയായി ലംഘനമുണ്ടായാല് ഒരു വര്ഷത്തേക്ക് പൂര്ണമായി ബ്ലാക്ക്ലിസ്റ്റ് ചെയ്യും. ഈ കാലയളവില് ഒരു കമ്പനിയില് നിന്നും പുതിയ കണക്ഷന് ലഭിക്കില്ല. എന്നാല് അടിയന്തര സേവനങ്ങള് വിളിച്ച് ലഭിക്കുന്നതിനായി ഒരു നമ്പര് മാത്രം നിബന്ധനകളോടെ അനുവദിക്കും. ബിസിനസ്, പ്രൊമോഷനല് കോളുകള് പൂര്ണമായി തടയാന് ആഗ്രഹിക്കുന്നവര് ‘BLOCK PROMO’ എന്ന് 1909 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാല് മതിയാകും.
എഐ സംവിധാനം വഴി സ്പാം കോളര്മാര്ക്കെതിരെ നടപടി
