‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബില്‍ കയറിയതിന് പിന്നാലെ നന്ദി പറഞ്ഞു കൊണ്ട് ഭാവന സ്റ്റുഡിയോസ് പങ്കുവച്ച പോസ്റ്ററാണിപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ അണിയറയില്‍ മാജിക് ഒരുക്കിയവര്‍ക്ക് സല്യൂട്ട് അടിച്ചു കൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷന്‍! നിങ്ങളുടെ അതിരുകവിഞ്ഞ സ്‌നേഹത്തിന് നന്ദി! നമ്മുടെ സംഗീത മാന്ത്രികന്‍ വിഷ്ണു വിജയ് കൂടി ആ ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ അത് പൂര്‍ണമാകുമായിരുന്നു. എല്ലാവര്‍ക്കും സ്‌നേഹം നേരുന്നു’.- എന്നാണ് പോസ്റ്ററിനൊപ്പം ഭാവന സ്റ്റുഡിയോസ് കുറിച്ചിരിക്കുന്നത്. സംവിധായകന്‍ ഗിരീഷ് എഡി, തിരക്കഥാകൃത്ത് കിരണ്‍ ജോസി, കാമറാമാന്‍ അജ്മല്‍ സാബു, എഡിറ്റര്‍ ആകാശ് ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ നിര്‍മാതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കിടയിലും ഇന്‍ഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുതിയ പോസ്റ്റര്‍
