അപ്പാച്ചെ ശ്രേണിയെ കൂടുതല്‍ അത്യാധുനിക ഫീച്ചറുകളോടെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ആര്ടിആര് 160, ആര്ടിആര് 160 4വി മോഡലുകളിലാണ് കൂടുതല്‍ സുരക്ഷയും ഹൈടെക് സൗകര്യങ്ങളും ഉള്‍പ്പെടുത്തി പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബൈക്കുകളില്‍ മാത്രം കണ്ടുവരുന്ന ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം ഉള്‍പ്പെടുത്തി എത്തിയ ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റിന് 1,27,990 രൂപയാണ് ഡല്‍ഹി എക്സ്-ഷോറൂം വില. ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ നേരിട്ട് ഗൂഗിള്‍ മാപ്പ് കാണാന്‍ സാധിക്കുന്ന ‘മാപ്പ് മിററിങ്’ സൗകര്യത്തോടെ എത്തിയ അപ്പാച്ചെ ആര്ടിആര് 160 4വിക്ക് 1,41,440 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നാല് ആകര്‍ഷകമായ നിറങ്ങളില്‍ ഈ വേരിയന്റുകള്‍ ലഭ്യമാകും.
അപ്പാച്ചെയുടെ പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകളെത്തി
