ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങൾ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. കൂടാതെ, രണ്ടാഴ്ചക്കക്കം അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കണം എന്നും അടിയന്തരമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
