ബംഗ്ലാദേശിലെ ആണവ നിലയത്തിലേക്ക് ആണവ ഇന്ധനവും വഹിച്ച് എത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാകിസ്ഥാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അപ്രതീക്ഷിത നടപടി. സെപ്റ്റംബർ 24നായിരുന്നു ഇന്ധനം ബംഗ്ലാദേശിൽ എത്തിക്കേണ്ടിയിരുന്നത്. അസർബൈജാൻ, കസാഖിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്ഥാൻ അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ പാകിസ്ഥാൻ തയാറായിട്ടില്ല. സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് അനുമതി നൽകാൻ കഴിയാതിരുന്നതെന്നാണ് ധാക്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ വിശദീകരിക്കുന്നത്.
റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
