യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാടറിയിച്ചേക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും എല്ലാ കാര്യങ്ങളും ഖത്തറിനെ അറിയിച്ചെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഹോർമൂസ് തുറക്കുന്നതിൽ ഉൾപ്പടെയാണ് ഇറാൻ തങ്ങളുടെ നിലപാടറിയിച്ചിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ
