മദ്ധ്യാഹ്ന വാർത്തകൾ 20260929 203144 0000

 

 

പാകിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഇന്ത്യ ചൈനയുടെയും ഭൂട്ടാന്റെയും വ്യോമപാതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇതിനായി ചൈനയുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. കൂടാതെ, ആറ് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും തീരുമാനമായി.

 

ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ്‌ മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്.

 

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സർക്കാർ നിർദേശം നൽകി. കേന്ദ്ര ചട്ടങ്ങൾ പരിഗണിച്ചും സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കാനുമാണ് ഈ നടപടി.

 

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചെങ്കൊടിക്കുതിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും യുഡിഎഫ് സർക്കാരിന്റെ നയ വൈകല്യങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

 

സതീശൻ സർക്കാ‍ർ അധികാരത്തിൽ എത്തിയ ശേഷം നടന്ന ആദ്യ തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം ശ്രദ്ധേയമായ തിരിച്ച് വരവാണ് നടത്തിയതെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ വോട്ടിം​ഗ് നടന്നിടത്തേല്ലാം എൽഡിഎഫ് ആണ് മുന്നേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ പാഠം ഉൾക്കൊണ്ട് തിരിച്ച് വരാൻ നടത്തുന്ന ശ്രമം ജനം അം​ഗീകരിച്ചതാണ് ഫലം നൽകുന്ന സൂചന.

 

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

 

പൊലീസ് അസോസിയേഷൻ പുന:സംഘടനയിൽ സർക്കാരിന് തിരിച്ചടി. സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ പൊലീസ് സംഘടനാ പുന:ക്രമീകരണ ഉത്തരവാണ് റദ്ദാക്കിയത്. കേരളാ പൊലീസ് അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയിലാണ് നടപടി.

 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെഎംഎ ഷുക്കൂറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവെച്ചു. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. നഗരസഭ കൗൺസിലിൽ അധ്യക്ഷയ്ക്കെതിരെ ലീഗ് കൗൺസിലർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

 

വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയവും രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി.

 

എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 23-ന് പുലർച്ചെയാണ് സംഭവം.

 

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി.

 

കോഴിക്കോട് വെള്ളിയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂര്‍ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടുറോഡില്‍ ഏറ്റുമുട്ടിയത്. റീല്‍സ് ചിത്രീകരിക്കുന്നതിലെ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

 

ഭീകരവാദ ബന്ധം ആരോപിച്ച് അസം സ്വദേശി പട്ടാമ്പിയിൽ പിടിയിലായി. ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

 

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആൽബിൻ പി ജയിംസ് (38)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

 

പത്തനംതിട്ടയിൽ കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. സംഭവത്തിൽ പ്രതി കീഴൂകര സ്വദേശി ജിത്തു പിടിയിലായി. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

 

ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങണമെന്ന ശശി തരൂരിന്റെ നിർദേശത്തിന് പിന്നാലെ അദ്ദേഹത്തെ ട്രോളി മല്ലികാർജുൻ ഖാർഗെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും എസ്ഐആർ റദ്ദാക്കാനും കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. തുടർനടപടികൾ ഇന്ത്യ സഖ്യ യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർനടപടികൾ നാളത്തെ ഇന്ത്യാ സഖ്യ യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

 

മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇഡി കൈമാറിയ ഡയറിക്കുറിപ്പ് വെച്ച് അഴിമതിക്ക് കേസ് എടുക്കാനാകില്ലെന്നും പ്രഥമിക പരിശോധനയക്ക് ശേഷം കേസ് എടുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ. ഇഡി കത്തിൽ കേസ് വൈകുന്നതിനെതിരായ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് ആവർത്തിച്ചത്.

 

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. 11 കോടിയോളം രൂപയുടെ എംഡിഎംഎയുമായി രണ്ട് മലയാളികൾ ഉൾപ്പടെ ആറുപേരെ കർണാടക പൊലീസ് പിടികൂടി. മൂന്നിടങ്ങളിൽ നിന്നായി അഞ്ചര കിലോയോളം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ബെംഗളൂരുവിലെ വിദ്യാരണ്യപുര, ഹെബ്ബാൾ, ഗിരിനഗർ പൊലീസ് സ്റ്റേഷനുകളുടെ പരിധികളിൽ നിന്നാണ് വലിയ തോതിൽ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്.

 

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഖത്തർ വഴി ഇറാൻ കൈമാറി. അമേരിക്കയുടെ അനുകൂല നിലപാടുണ്ടായാൽ പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിയൊരുങ്ങും. അതേസമയം, തങ്ങൾ ആണവായുധം നിർമിക്കുന്നില്ലെന്ന് ഇറാൻ വിപ്ലവസേന വ്യക്തമാക്കി.

 

മഹാരാഷ്ട്രയിൽ പിരിവിനെത്തിയ ശിവസേന നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച് സ്ത്രീകൾ. യുട്യൂബറും ശിവസേന ഷിൻഡേ വിഭാഗം നേതാവുമായ സിദ്ധു അഭംഗെയ്ക്കാണ് മർദനമേറ്റത്. തുണിക്കച്ചവടം നടത്തുന്ന സ്ത്രീകളോട് 500 രൂപവച്ച് ഇയാൾ ആവശ്യപ്പെട്ടതായാണ് പരാതി. പ്രതിമാസം 500 രൂപ പിരിക്കാനിറങ്ങിയ യുവനേതാവിനെയാണ് സ്ത്രീകൾ പൊലീസ് സ്റ്റേഷനിലിട്ട് അടിച്ചത്.

 

ഒക്ടോബർ 11ന് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈ. സംസ്ഥാന മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യമായി ഒരേ വേദിയിൽ എത്തുന്നു എന്നതാണ് ഈ ദിവസത്തെ പ്രത്യേകത.

 

ജന്തർമന്തറിലേക്ക് വിവിധ മുസ്ലിം സംഘടകളുടെയും മുസ്ലിം വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം. വഖഫ് ബോർഡ് സംരക്ഷിക്കണമെന്നും പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

 

 

കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. കഴിഞ്ഞ ആറുമാസം റേഷൻ കാർഡുകൾ ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നു മുതൽ മരവിപ്പിക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ട്.

 

ബംഗ്ലാദേശിലെ ആണവ നിലയത്തിലേക്ക് ആണവ ഇന്ധനവും വഹിച്ച് എത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാകിസ്ഥാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അപ്രതീക്ഷിത നടപടി.

 

 

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാടറിയിച്ചേക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും എല്ലാ കാര്യങ്ങളും ഖത്തറിനെ അറിയിച്ചെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

 

യുഎഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി കേന്ദ്രസർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു. സുപ്രീം കോടതി നിർദേശപ്രകാരമാണ് നടപടി. നവംബറോടെ പുതിയ കമ്പനികൾ സേവനം ആരംഭിക്കും.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *