w 412h 232croprect 0x0x1280x720imgid 01m2sv2jnwp1ctct2w1ynd4mffimgname fotojet 2026 09 18t141142.507 1789721135804

അരുമാളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, സുഹൃത്ത് ബിജു എന്നിവരെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 12:30 മണിയോടെയാണ് കരമന നെടുങ്കാട് സ്വദേശിയുടെ അരുമാളൂരിലെ പുരയിടത്തിലെ ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ചത്. ഇവിടെ ആൾ താമസമില്ലെന്ന് മനസിലാക്കിയായിരുന്നു പ്രതികളുടെ നീക്കം. മരം വീണ ശബ്ദം കേട്ട് പുരയിടത്തിലെ നോട്ടക്കാരൻ എത്തിയപ്പോഴാണ് രണ്ട് പേർ ചേർന്ന് മരം മുറിച്ചിടുന്നത് കാണുന്നത്. പിന്നാലെ വസ്തുവി ഉടമയെയും പൊലീസിനേയും വിവരമറിയിക്കുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *