സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 145 രൂപ കൂടി 14,155 രൂപയും പവന് 1,160 രൂപ കൂടി 1,13,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 കൂടി 11,630 രൂപയും 14 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കൂടി 5,840 രൂപയിലെത്തി. വെളളി വില ഗ്രാമിന് 250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ച പ്രകടമാണ്. സ്‌പോട്ട് മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് ഏകദേശം 4,353 ഡോളര്‍ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ സാമ്പത്തിക തീരുമാനങ്ങളും ഡോളര്‍ മൂല്യത്തിലെ ചലനങ്ങളുമാണ് നിലവിലെ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു.
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന, പവന് 1,13,240 രൂപ!
