പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 5000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 3.0 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനം ചാര്‍ജ് ആകാന്‍ 40 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്. മുഴുവന്‍ ചാര്‍ജ് ആകാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണ്ടി വരും. ക്യൂസി1നെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ബാറ്ററി. സീറ്റിന് അടിയില്‍ 32 ലിറ്റര്‍ സ്റ്റോറേജ് കപാസിറ്റി ആണ് ഉള്ളത്. ഹോണ്ട റോഡ്സിങ്ക് കണക്ടിവിറ്റിയോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി യൂണിറ്റ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട് കീ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. മാറ്റ് ഫോട്ടോണ്‍ ഗ്രേ മെറ്റാലിക്, പേള്‍ പ്രീഷ്യസ് വൈറ്റ്, പേള്‍ ഷാലോ ബ്ല്യൂ, പേള്‍ സൈറണ്‍ ബ്ലൂ എന്നി നാലു കളറുകളില്‍ ഇത് ലഭ്യമാകും.
