7 42

സെപ്റ്റംബര്‍ 25 ലോക ശ്വാസകോശ ദിനം. ദിവസം തോറും ഏകദേശം 20,000 തവണ വികസിക്കുകയും ചുരുങ്ങുകയും ചെയ്തുകൊണ്ട് ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവമാണ് ശ്വാസകോശം. വായുമലിനീകരണം എന്നത് പുറംലോകത്ത് മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വീടുകള്‍ക്കുള്ളിലെ വായു പുറത്തെ വായുവിനേക്കാള്‍ പല മടങ്ങ് മലിനമാകാം എന്നാണ്. വാഹനങ്ങളില്‍ നിന്നുള്ള പുക, നിര്‍മ്മാണ സ്ഥലങ്ങളിലെ പൊടി, പി.എം 2.5 കണികകള്‍ എന്നിവ ശ്വാസകോശ കലകളെ നേരിട്ട് തകരാറിലാക്കുന്നു. ഇത് കുട്ടികളില്‍ ശ്വാസകോശ വളര്‍ച്ചയെ ബാധിക്കുകയും മുതിര്‍ന്നവരില്‍ ശ്വാസകോശ അര്‍ബുദത്തിന് വരെ കാരണമാകുകയും ചെയ്യാം. എന്നാല്‍ അടുക്കളയില്‍ നിന്നുള്ള പുകയും ഗ്യാസ് അടുപ്പുകളില്‍ നിന്നുള്ള വിഷവാതകങ്ങളും കര്‍ട്ടനുകളിലും ബെഡ്ഡുകളിലും അടിഞ്ഞുകൂടുന്ന പൊടിയും പൊടിപടലങ്ങളും കുന്തിരിക്കം, അഗര്‍ബത്തി ഉപയോഗവും കൊതുകുതിരികളില്‍ നിന്നുള്ള പുകയും വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും എയര്‍ ഫ്രഷ്‌നറുകളുടെയും അമിത ഉപയോഗവും വീടിനുള്ളിലിരുന്നുള്ള പുകവലിയുമെല്ലാം വീട്ടിനുള്ളിലെ വായു മലിനമാക്കുന്നു. നമ്മുടെ ചെറിയ ജീവന ശീലങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ശ്വാസകോശാരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ നമുക്ക് കഴിയും. മുന്‍കരുതലാണ് ഏറ്റവും വലിയ ചികിത്സ. നിരന്തരമായ ചുമ, ശ്വാസംമുട്ടല്‍, നെഞ്ചില്‍ കനം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാന്‍ മടിക്കരുത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *