ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത് – സുരുചി സഖ്യത്തിന് സ്വര്‍ണം. ക്വാളിഫിക്കേഷൻ റൗണ്ട് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലിൽ 484.6 പോയിന്‍റോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്താണ് സ്വർണ്ണമണിഞ്ഞത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമമെന്ന് റിപ്പോർട്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിന്റെ സഹായത്താൽ നീക്കം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നടക്കുന്നത്. കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
താൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് വി മുരളീധരൻ. രേഖയെക്കുറിച്ച് താനല്ല പരിശോധിക്കേണ്ടതെന്ന് പറഞ്ഞ് പേരു വിവരങ്ങളുടെ പട്ടിക പുറത്തുവിട്ട ഷോണിൻ്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ് മരളീധരൻ.
ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം. വി. മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും വിഷയം കൈകാര്യം ചെയ്ത രീതിയിൽ വലിയ അതൃപ്തിയിലാണെന്നാണ് സൂചന.
സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലുതാണെന്നു ഇ പി ജയരാജൻ. ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ല. ഇടതു പാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ പ്രസക്തിക്കു കോട്ടം തട്ടി. സ്ഥാനാർഥി നിർണയത്തിലും പാളിച്ചയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു
മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്.
പിണറായി വിജയനും കുടുംബത്തിനും എതിരായ അഴിമതി, ഹവാല ആരോപണങ്ങളിൽ ഇഡിയിൽ നിന്ന് മൊഴിപ്പകർപ്പുകൾ വാങ്ങാൻ എസ്ഐടി. ശശിധരൻ കർത്ത, സിഎംആർഎൽ ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവരുടെ മൊഴി ആവശ്യപ്പെടും. വീണയുടെ മൊഴി എസ്ഐടിയും രേഖപ്പെടുത്തും.
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും. ദേശീയ അന്വേഷണ ഏജൻസി നിയമം- 2008 പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി, കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജുഡീഷ്യൽ, മിനിസ്റ്റീരിയൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നൽകിയിട്ടുണ്ട്.
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ ആന്റോയ്ക്ക് നോട്ടീസ് നൽകി. കളമശ്ശേരി സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ.
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ നിർണായ നീക്കവുമായി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതോടെ നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ അടക്കം നിർത്തിവെക്കാൻ നിർദേശം നൽകി. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി കത്തിക്കുന്ന സബ്സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
അട്ടപ്പാടിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 7,300 കഞ്ചാവ് ചെടികളാണ് കണ്ടെത്തി നശിപ്പിച്ചിരിക്കുന്നത്. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ടിടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി.
പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോർ-കൊല്ലം-ചെന്നൈ എഗ്മോർ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്.
സിനിമ തുടങ്ങി പത്തുമിനിറ്റിനുള്ളിൽ പ്രദർശനം റദ്ദാക്കിയതിന് തീയേറ്റർ നഷ്ടപരിഹാരമായി 6000 രൂപ നൽകണമെന്ന് ഉത്തരവ്. ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഹൈദരാബാദിലെ പിവിആർ ഐനോക്സ് തീയേറ്ററിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. പി. പ്രശാന്ത് എന്നയാളായിരുന്ന പരാതിക്കാരൻ
താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസറിനുള്ളിൽ അഴുകിയെന്ന പരാതിയെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭാ അധികൃതർ നടപടി ആരംഭിച്ചു. . ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടവൂർ ഗ്രാമപഞ്ചായത്ത് സർക്കാരിനെ സമീപിച്ചു. ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാർഹട്ട മോഡലിൽ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയിൽ ഉണ്ടെന്നാണ് പഞ്ചായത്ത് വാദമുന്നയിക്കുന്നത്.
ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ്. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പാതകൾ അടച്ചതാണ് ഇപ്പോൾ ആക്രമണം വർധിക്കാൻ കാരണമെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ പേരില്‍ സ്വകാര്യ സംഘടന വന്‍ പണപ്പിരിവ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ആലപ്പുഴ മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന രാമായണ മേളയുടെ പേരില്‍ തട്ടിപ്പ് നടന്നെന്ന ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തലിന്‍മേല്‍ തുടര്‍ നടപടി
മുട്ടിൽ മരം മുറികേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് നിർത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കേ. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടും മത്സരിക്കുന്നത് തുടർന്നാൽ അത് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
വിവാഹ സൽക്കാരത്തിനു ശേഷം യാത്രതിരിച്ച ഹെലികോപ്റ്റർ പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് ഭർത്താവ് മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കെതിരെയും കല്യാണം നടന്ന റിസോർട്ട് ഉടമകൾക്കെതിരെയും കേസ് ഫയൽ ചെയ്ത് വധു. ഇന്ത്യൻ വംശജനായ 25 കാരനായ ഡേവ് ഫിജി കൊല്ലപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വധു ജെസ്നി സാമാണ് മാസങ്ങൾക്ക് ശേഷമാണ് നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുഎസ് ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്ക് പോകുകയും അവിടെ നിന്ന് വരുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി യുഎഇ ജനറൽ സിവില് ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഒഴിവാക്കാൻ ആകില്ലെന്ന് അമേരിക്ക. തീരുവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഭാവിയിൽ ഉണ്ടാകുമെന്ന് അമേരിക്ക സൂചന നൽകി. അധിക തീരുവയ്ക്കെതിരെ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനെതിരെ നടത്തിയത് യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം.
മലബാർ ഫുട്ബോളിന്‍റെ ആവേശത്തിന് തിരികൊളുത്തി സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകും. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സി, തൃശൂർ മാജിക് എഫ്.സിയെ നേരിടും
യുഫേവ നേഷൻസ് ലീഗിന്‍റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ജയത്തുടക്കം. ലിസ്ബണിൽ നടന്ന ആവേശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൽ വെയിൽസിനെ പരാജയപ്പെടുത്തി. 22-ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നെടുത്ത കിക്കില്‍ പന്ത് വലയിലാക്കി ജാവോ ഫെലിക്സ് ആണ് മത്സരത്തിലെ നിർണായക ഗോൾ നേടിയത്.
മദ്ധ്യാഹ്ന വാർത്തകൾ
