ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും. ദേശീയ അന്വേഷണ ഏജൻസി നിയമം- 2008 പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി, കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജുഡീഷ്യൽ, മിനിസ്റ്റീരിയൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാൻ നൽകുന്നത്. എൻഐഎ കോടതികൾക്കായി ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടവും അതിനോട് ചേർന്നുള്ള 2.5 ഏക്കർ സ്ഥലവുമാണ് അനുവദിച്ചിരിക്കുന്നത്.
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും
