ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മോഡലുമായി ആതര്‍ എനര്‍ജി. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ആതര്‍ കൊണാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊണാര്‍ക്കിനൊപ്പം ദൈനംദിന ഉപയോഗം ലക്ഷ്യമിട്ട് വികസിപ്പിച്ച പുതിയ ഇഎല്‍ പ്ലാറ്റ്ഫോമും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മോഡലാണ് കൊണാര്‍ക്ക് എസ് 161. ഓട്ടോ ഹോള്‍ഡ്, പാര്‍ക്ക് അസിസ്റ്റ്, മാജിക് കീ തുടങ്ങിയ നിരവധി സവിശേഷതകളും സ്‌കൂട്ടറിലുണ്ട്. നിലവില്‍ എസ്, ഇസഡ് വേരിയന്റുകളിലാണ് ആതര്‍ കൊണാര്‍ക്ക് എത്തുന്നത്. എസ് സീരീസിലെ മൂന്ന് മോഡലുകളുടെ വിലയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൊണാര്‍ക്ക് എസ് 100ന് 99,999 രൂപ മുതലാണ് വില. എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് വില.
ആതര്‍ കൊണാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു
