മദ്ധ്യാഹ്ന വാർത്തകൾ 20260924 203541 0000

 

മൃ​ഗശാല മാറ്റത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.‍ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

 

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം.

 

ഷിബു മീരാൻ പുതിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി. ദില്ലിയിൽ നടന്ന ദേശിയ നിർവഹ സമിതി യോഗത്തിലാണ് തീരുമാനം. ടി പി അഷ്‌റഫലി എംഎൽഎ ഒഴിഞ്ഞതോടെയാണ് നിയമനം.

 

കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

 

വടക്കൻ കേരളത്തിൽ മഴ കനക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. പ്രധാനമായും മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്.

 

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

 

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വിഡി സതീശൻ.ഇന്ത്യയിലാദ്യമായി വിമാനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുന്ന ‘ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ്’ സംവിധാനവും ഉദ്ഘാടനം ചെയ്തു.

 

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല. ആന്ധ്ര പ്രദേശ്, ഒഡീഷ്യ എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.

 

മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക സംഘംയോഗം ചേർന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമൻ മാസപ്പടിയിലും കുഴൽപ്പണത്തിലും അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

 

എക്‌സാലോജിക് ഇടപാടിൽ ഇ.ഡി തെളിവുകൾ നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സിഎംആർഎൽ ഡയറിയിലെ പരാമർശങ്ങളിലും അഴിമതി ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കരിയർ ബ്രേക്കിലുള്ള 10,000 സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്താൻ അവസരമൊരുക്കുന്ന ‘ടെൻ തൗസൻഡ് വുമൺ ബാക്ക് ടു കരിയർ’ പദ്ധതിയുടെ വെബ്സൈറ്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെ തൊഴിൽ മേഖലയിലെ മുന്നേറ്റം സാധ്യമാക്കാൻ ഭാവനാപൂർണമായ ബഹുമുഖ ഇടപെടലുകൾ സർക്കാരിന്‍റെയും തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

 

കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്.

 

തിരുവോണം ബമ്പറിൽ ആവേശ വിൽപന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റിൽ 89.85 ലക്ഷവും വിറ്റുപോയി. തിരുവോണം ബമ്പർ നറുക്കെടുപ്പിന് രണ്ടുദിവസം കൂടി ബാക്കിയിരിക്കെയാണ് വിൽപ്പന. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

 

പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍. വൈകീട്ട് 7 മുതൽ 12 വരെയുള്ള സമയത്ത് ഉപയോഗം കുറയ്ക്കണം.

 

മുഖ്യമന്ത്രി വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ. കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തതെന്ന് ചോദിച്ച സുധാകരൻ ഇതൊക്കെയാണോ നമ്മുടെ പ്രശ്നങ്ങൾ എന്ന് പരിഹസിക്കുകയും ചെയ്തു. അതിലെന്തെങ്കിലും ധാർമിക പ്രശ്നമുണ്ടെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

സിഎംആർഎൽ മേധാവി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന കൈപ്പറ്റിയ തങ്ങൾ ആരെന്ന് മുൻമന്ത്രി കെ ടി ജലീൽ. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ആദ്യ പേര് ഇബ്രാഹിം കുഞ്ഞിന്റെതാണ്. അത് കഴിഞ്ഞ് തങ്ങൾ എന്നാണ്. ഇബ്രാഹിം കുഞ്ഞിന്റെ കെയറോഫിൽ പണം പറ്റിയ തങ്ങൾ ആരെന്ന് വ്യക്തമാക്കണമെന്നും കെ ടി ജലീൽ വ്യക്തമാക്കി.

 

വി ഡി സതീശൻ ലൂസിഫറിലെ ബോബിയായി മാറിയെന്ന് ചിന്ത ജെറോം വിമർശിച്ചു. വിമാന യാത്രയുടെ സ്പോൺസറുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. ഒരു ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണെന്നും ചിന്ത ജെറോം പറഞ്ഞു.

 

 

സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി കെ മുരളിധരനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. കാര്യങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥ‌നാണ്. ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം മാത്രമാണ്. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റിയെന്നും ആശയ വിനിമയ പ്രശ്നം പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

 

കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎൽഎ ആവശ്യപ്പെട്ടു. ഉയർന്ന വേഗതയിലുള്ള യാത്രയിലെ സുരക്ഷ മുൻനിർത്തിയാണ് കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകിയത്.

 

പഞ്ചാബിൽ ഇഡി സംഘത്തിന് നേരെ ആം ആദ്മി പ്രവർത്തകരുടെ ആക്രമണം. ഉദ്യോഗസ്ഥർ എത്തിയ വാഹനം പ്രവർത്തകർ തകർത്തു. ഗ്രേറ്റർ മൊഹാലി ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റി (ജി എം ഡി എ) ഓഫീസിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം.

 

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. ഇതിന് മറുപടിയായി കേരളത്തിലെ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന് രാഹുൽ സമ്മതിക്കുമോ എന്ന് ബിജെപി ചോദിച്ചു.

 

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഒരു ദിവസം കോടതിയില്‍ ഹാജരാകാത്തതിന്റെ പേരില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണെന്ന് അദ്ദേഹം ആരോപിച്ചു.

 

നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്(NBEMS) 2026-ലെ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.NBEMS വെബ്സൈറ്റിൽ പരീക്ഷാർഥികൾക്ക് ഫലമറിയാം.

 

​ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന അന്ത്യശാസനവുമായി സിജെപി. 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകുന്നു.

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാധ്യമവിലക്കിന് കോടതി സ്റ്റേ. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ വിലക്കിനാണ് സ്റ്റേ. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *