നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ കേരളത്തില്‍ 68.96 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേര്‍ക്കാണ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുള്ളത്. ലിങ്ക്ഡ്, നോണ്‍ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികള്‍, വാര്‍ഷിക വരുമാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കേരളത്തിലെ സേവിങ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,922 കോടി രൂപയാണ്. ഏഴു വര്‍ഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആകെ 2,773 കോടി രൂപയുടെ ആനുകൂല്യങ്ങളും കമ്പനി നല്‍കി. നടപ്പുവര്‍ഷം ഒന്നാം പാദത്തില്‍ സേവിങ്‌സ് പോളിസികളില്‍ 54 ശതമാനവും അപേക്ഷ നല്‍കിയ ദിവസം തന്നെ അനുവദിച്ചു. ഇന്‍ഷുറന്‍സ് പോളിസികളില്‍ 58 ശതമാനവും ഡിജിറ്റല്‍ കെ.വൈ.സി. ഉപയോഗിച്ചാണ് അനുവദിച്ചത്.
