വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബത്ത’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ കെ നഗര്‍ ഗാന ജീവ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കര്‍, വംഗല്‍ പുള്ള വിക്കി, തമിഴ് ആധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. അച്ഛന്‍- മകള്‍ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളി നടി ലിജോമോള്‍ ജോസാണ് നായികയായി എത്തുന്നത്. ഒക്ടോബര്‍ 1-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
