ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത് – സുരുചി സഖ്യത്തിന് സ്വര്‍ണം. ക്വാളിഫിക്കേഷൻ റൗണ്ട് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലിൽ 484.6 പോയിന്‍റോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്താണ് സ്വർണ്ണമണിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉസ്ബെക്കിസ്‌താന്‍റെ മുഖമ്മദ് കമലോവ് – നിഗിന സൈദ്കുലോവ സഖ്യം സ്ഥാപിച്ച 481.3 പോയിന്‍റി്ന്‍റെ റെക്കോർഡാണ് സുരുചിയും കമൽജീതും ചേർന്ന് തിരുത്തിക്കുറിച്ചത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
